പ്രവേശനോത്സവം !!!!!!!!!!.
ഒരു വേനലവധി ക്കൂടി കൊഴിഞ്ഞു വീണു .
വരണ്ട മണ്ണിലേക്ക് ഇടവപ്പാതി പെയ്തിങ്ങുമ്പോൾ മനസ്സിൽ
കുളിർ മഴയുമായി കൂട്ടുകാരെ കാണാനെത്തുന്ന ആ പഴയ കാലമൊക്കെ പോയി .
എങ്കിലും പുതുമയുടെ ഗന്ധം ശ്വസിച്ച് വിടർന്ന മൂക്കുകൾ ഇന്നും പഴയത് തന്നെ . പ്രസംഗങ്ങൾക്കുമപ്പുറം നേട്ടങ്ങളുടെ റിസൾട്ട് സ്കൂളിന്റെ ഐശ്വര്യം വാനോളമുയർത്തി
ഇത്തവണ SSLC 100 % നേടി +2 വിന് 96 % വും
ഇതിൽ ഏറ്റവും തിളക്കമാർന്ന വിജയം ഹ്യുമാനിറ്റീസിന് ലഭിച്ച ഫുൾ A+ ആണ്
അതും ഒരു സർക്കാർ സ്കൂളിൽ .
ഒന്നാം ക്ലാസിൽ വന്ന 5 പേരിൽ ആർക്കും വലിയ സഭാകമ്പമൊന്നും കണ്ടില്ല .
അമ്മയുടെ വിരൽ തുമ്പിൽ നിന്ന് വിടുതൽ പെട്ടന്ന് വേണ്ടി വരാത്തയിരിക്കാം കാരണം
യു പി ക്ലാസിൽ കയറി വന്ന് തനിക്ക് കിട്ടിയ മിഠായി കൊടുക്കാൻ
" ചേട്ടാ" എന്നു നീട്ടി വിളിച്ചപ്പോൾ എല്ലാരും ചിരിച്ചത് എന്തിനാണെന്ന്
മനസ്സിലാക്കതെ പച്ചുനിന്ന
ആ നിഷ്ക്കളങ്കതയ്ക്ക് നമോവാകം