Wednesday, June 20, 2012

ഇങ്ങനെയും പ്രവർത്തിക്കാം

മഴ..........    ഒപ്പം കാറ്റും വന്നു
സ്കൂളിന്റെ ഓടുകൾ പറന്നു പോയി
കൈ കഴുകുന്ന ഇടത്തെ ഷെഡ്ഡിന്റെ
മേൽക്കൂരയും പൊളിഞ്ഞു  .....
3 ഉം 4ഉം ക്ലാസിൽ പുഴയൊഴുകി
ജില്ലാ പഞ്ചായത്ത് മെമ്പറെ വിളിച്ചു
ബിൻസി പോൾ മെമ്പർ അവസരത്തിനൊത്തുയർന്നു
നടപടി ഉടനുണ്ടായി
പണീ  പൂർത്തിയാക്കി ജില്ലാ പഞ്ചായത്തിൽ
ബിൽ കൊടുത്താൽ മതി
നന്ദി മെമ്പറെ നന്ദി
ജന പ്രതിനിധിയിൽ നിന്ന്
ഞങ്ങൾ പ്രതീക്ഷിക്കുന്നതും ഇതു തന്നെ 



Tuesday, June 5, 2012

കളഭച്ചാർത്ത്

പ്രവേശനോത്സവം !!!!!!!!!!.
ഒരു  വേനലവധി ക്കൂടി കൊഴിഞ്ഞു വീണു .
വരണ്ട മണ്ണിലേക്ക് ഇടവപ്പാതി പെയ്തിങ്ങുമ്പോൾ മനസ്സിൽ
കുളിർ മഴയുമായി കൂട്ടുകാരെ കാണാനെത്തുന്ന ആ പഴയ കാലമൊക്കെ പോയി .
എങ്കിലും പുതുമയുടെ ഗന്ധം ശ്വസിച്ച് വിടർന്ന മൂക്കുകൾ ഇന്നും പഴയത് തന്നെ . പ്രസംഗങ്ങൾക്കുമപ്പുറം നേട്ടങ്ങളുടെ റിസൾട്ട് സ്കൂളിന്റെ ഐശ്വര്യം വാനോളമുയർത്തി
ഇത്തവണ SSLC 100 % നേടി +2 വിന് 96 % വും
ഇതിൽ ഏറ്റവും തിളക്കമാർന്ന വിജയം ഹ്യുമാനിറ്റീസിന് ലഭിച്ച ഫുൾ A+ ആണ്
അതും ഒരു സർക്കാർ സ്കൂളിൽ .

ഒന്നാം ക്ലാസിൽ വന്ന 5 പേരിൽ ആർക്കും വലിയ സഭാകമ്പമൊന്നും കണ്ടില്ല .
അമ്മയുടെ വിരൽ തുമ്പിൽ  നിന്ന് വിടുതൽ പെട്ടന്ന് വേണ്ടി വരാത്തയിരിക്കാം കാരണം
യു പി ക്ലാസിൽ കയറി വന്ന് തനിക്ക് കിട്ടിയ മിഠായി കൊടുക്കാൻ
" ചേട്ടാ" എന്നു നീട്ടി വിളിച്ചപ്പോൾ എല്ലാരും ചിരിച്ചത് എന്തിനാണെന്ന്
മനസ്സിലാക്കതെ പച്ചുനിന്ന
ആ നിഷ്ക്കളങ്കതയ്ക്ക് നമോവാകം